Rahul Gandhi announced five mahila nyay guarantees
നാഗ്പൂര്‍: രാജ്യത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെയില്‍ മഹിളാ മേളയുടെ റാലിയില്‍ പങ്കെടുക്കവേയാണ് പ്രഖ്യാപനം.
അഞ്ച് മഹിളാ ന്യായ് പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്. നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് ഒരുലക്ഷം രൂപ, സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സംവരണം, സ്ത്രീകള്‍ക്ക് ഹോസ്റ്റല്‍, ഓരോ പഞ്ചായത്തിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി അധികാര്‍ മൈത്രി, ആശ - അംഗന്‍വാടി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മാസശമ്പളം ഇരട്ടിയാക്കും തുടങ്ങി അഞ്ച് പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്.
Keywords: Rahul Gandhi, Mahila nyay guarantee, Announce, Maharashtra
COMMENTS