നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2024 സീസണിന്റെ രണ്ടാം ഘട്ട ഷെഡ്യൂള്‍ തിങ്കളാഴ്ച ബിസിസിഐ പുറത്തിറക്കി. മെയ് 21, 22 തീയതികളില്‍ നരേന്ദ്ര മോദി സ്...
നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2024 സീസണിന്റെ രണ്ടാം ഘട്ട ഷെഡ്യൂള്‍ തിങ്കളാഴ്ച ബിസിസിഐ പുറത്തിറക്കി. മെയ് 21, 22 തീയതികളില്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ മത്സരങ്ങള്‍ക്ക് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും. ക്വാളിഫയര്‍ 2 ഉം ഫൈനലും ചെന്നൈയിലെ ഐക്കണിക് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കും. ക്വാളിഫയര്‍ 2 മെയ് 24 നും ഫൈനല്‍ മെയ് 26 നും നടക്കും.
ഈ വര്‍ഷം ഐപിഎല്‍ സമയത്ത് ഇന്ത്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ മുഴുവന്‍ ഷെഡ്യൂളും പുറത്തുവരാന്‍ ചെറിയ കാലതാമസമുണ്ടായി. ബിസിസിഐ ആദ്യ 17 ദിവസത്തെ മത്സരങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതികളുമായുള്ള ക്ലാഷ് കാരണം ഐപിഎല്‍ ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കുമെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ വര്‍ഷം മുഴുവന്‍ ടൂര്‍ണമെന്റും ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് തിങ്കളാഴ്ചത്തെ പ്രഖ്യാപനം സ്ഥിരീകരിച്ചു.
Key words: IPL, Sports
COMMENTS