ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തെക്കുറിച്ച് ഗുരുതര ആരോപണവുമായി ആന്റോ ആന്റണി എം. പി. 42 ജവാന്‍മാരുടെ ജീവന്‍ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പി...
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തെക്കുറിച്ച് ഗുരുതര ആരോപണവുമായി ആന്റോ ആന്റണി എം. പി. 42 ജവാന്‍മാരുടെ ജീവന്‍ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതെന്നാണ് ആന്റോ ആന്റണിയുടെ ഗുരുതര ആരോപണം.
സര്‍ക്കാര്‍ അറിയാതെ അത്രയും സ്‌ഫോടക വസ്തു പുല്‍വാമയില്‍ എത്തില്ലെന്ന് പലരും സംശയിച്ചുവെന്നും സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് ആണെന്നും ആന്റോ ആന്റണി പറപഞ്ഞു.
സ്‌ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ വെളിപ്പെടുത്തിയെന്നും പുല്‍വാമ സ്‌ഫോടനത്തില്‍ പാകിസ്ഥാന് എന്താണ് പങ്കെന്നും അദ്ദേഹം ചോദിച്ചു.
Key words: Pulwama Attack, Anto Antony MP
COMMENTS