നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസിനും മകള്‍ മാള്‍ട്ടിക്കൊപ്പം അയോധ്യയില്‍ ദര്‍ശനം നടത്തി. ചിത്രങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ...
നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസിനും മകള്‍ മാള്‍ട്ടിക്കൊപ്പം അയോധ്യയില്‍ ദര്‍ശനം നടത്തി. ചിത്രങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. പ്രിയങ്കയും കുടുംബവും ഇന്ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭര്‍ത്താവിനും മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് പ്രിയങ്ക ക്ഷേത്രത്തിലെത്തിയത്.
ചിത്രത്തില്‍ മഞ്ഞ സാരിയണിഞ്ഞാണ് പ്രിയങ്കയുള്ളത്. ക്രീം കളറില്‍ എംബ്രോഡിയറി വര്‍ക്കുള്ള കുര്‍ത്തയും പൈജാമയുമാണ് നിക്ക് ജൊനാസിന്റെ വേഷം. മകള്‍ മാള്‍ട്ടി മേരിയാകട്ടെ പരമ്പരാഗത വസ്ത്രത്തിലും.
പ്രിയങ്കയും നിക്കും ഹോളി ആഘോഷത്തിനായാണ് നഗരത്തിലെത്തിയതെന്നാണ് വിവരം. മകള്‍ മാള്‍ട്ടി മേരിക്കൊപ്പമാണ് ദമ്പതികള്‍ മുംബൈയിലെത്തിയത്. മാള്‍ട്ടി മേരിയുടെ രണ്ടാം ഇന്ത്യാ സന്ദര്‍ശനമാണിത്.
Key words: Priyanka Chopra, Ayodhya
COMMENTS