President nominates Sudha Murthy to Rajyasabha
ന്യൂഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് അവരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സുധാമൂര്‍ത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ സഹധര്‍മ്മിണിയായ സുധാ മൂര്‍ത്തി ഇംഗ്ലീഷ് - കന്നഡ സാഹിത്യലോകത്ത് ഏറെ പ്രശസ്തയാണ്. പത്മശ്രീ, പത്മവിഭൂഷണ്‍, കെ.ആര്‍ നാരായണന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്.
Keywords: President, Sudha Murthy, Rajyasabha
COMMENTS