മലയാളത്തിന്റെ യുവനായകന്‍ നസ്ലെന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച 'പ്രേമലു' 100 കോടി ക്ലബില്‍ എത്തി. ബോളിവുഡിനെയടക്കം ഞെട്ടിച്ചാണ് പ്...
മലയാളത്തിന്റെ യുവനായകന്‍ നസ്ലെന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച 'പ്രേമലു' 100 കോടി ക്ലബില്‍ എത്തി. ബോളിവുഡിനെയടക്കം ഞെട്ടിച്ചാണ് പ്രേമലുവിന്റെ കുതിപ്പ്. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും പ്രേമലുവിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
ഹൈദരബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള അതിമനോഹരമായ ഒരു പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ബോക്സ് ഓഫീസിലും ഹിറ്റായി മാറിയത്.
മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ഒരാഴ്ചയ്ക്ക് ശേഷം തിയറ്ററില്‍ എത്തിയ പ്രേമലു പിന്നീട് വന്‍ കുതിപ്പ് നടത്തുകയായിരുന്നു. നസ്ലിനും മമിതയും പ്രധാന കഥാപാത്രങ്ങളായ പ്രേമലു ഗിരീഷ് എ.ഡി ആണ് സംവിധാനം ചെയ്തത്.
ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. തമാശയ്ക്കും പ്രാധാന്യം നല്‍കിയ ഒരു ചിത്രമെന്ന നിലയില്‍ തീയേറ്ററില്‍ പൊട്ടിച്ചിരി ഉണര്‍ത്താന്‍ ചിത്രത്തിനായി എന്നതും വലിയ വിജയമാണ്.
Key words: Premalu, Movie, Hundred crore Club, Naslen, Mamitha
COMMENTS