വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍ ഡി വൈ എസ് പി ഓഫീസില്‍ കീഴടങ്ങ...
വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍ ഡി വൈ എസ് പി ഓഫീസില്‍ കീഴടങ്ങി. സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍ നേരത്തെ കീഴടങ്ങിയിരുന്നു.
ഇതിന് പിന്നാലെ മറ്റൊരു പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ആളുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ ഇനി എട്ടു പേരെ പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Key words: Pookod Veterinary College, Student Death, SFI, Police
COMMENTS