എല്ലിന്‍ കഷ്ണം ഇട്ടുകൊടുത്താല്‍ കൂടെ പോകുന്ന ജീവിയെ പോലെയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. പദ്മജ വേണുഗോപാലിന്റെ ബി...
എല്ലിന്‍ കഷ്ണം ഇട്ടുകൊടുത്താല്‍ കൂടെ പോകുന്ന ജീവിയെ പോലെയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. പദ്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യന്റെ പരിഹാസം എത്തിയത്.
കേന്ദ്രത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ ശബ്ദം വേണ്ട വിധത്തില്‍ ഉയര്‍ന്നില്ലെന്നും കോണ്‍ഗ്രസിന്റെ 11 മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ബി.ജെ.പിയിലാണെന്നും രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്ന അവസ്ഥ കോണ്‍ഗ്രസ് ഉണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
COMMENTS