തൃശൂര്‍: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ പദ്മജ വേണുഗോപാല്‍ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്നും സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ...
തൃശൂര്‍: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ പദ്മജ വേണുഗോപാല്‍ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്നും സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരനെതിരെ പ്രചരണത്തിനിറങ്ങുമെന്നും ഭര്‍ത്താവ് വി.വേണുഗോപാല്‍.
മത്സരിക്കില്ലെന്ന കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെും ഇനി രാഷ്ട്രീയം ബി ജെ പി തന്നെയാണെന്നും വി വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം വയനാട്ടില്‍ നിന്നും പദ്മജ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീടത് തിരുത്തപ്പെട്ടിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സുഖമായി വരികയാണെന്നും അതിനാല്‍ എല്ലായിടത്തും ഓടി നടന്ന് പ്രചാരണത്തിന് ഇറങ്ങാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പദ്മജയ്ക്ക് സീറ്റ് നല്‍കുന്നതില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പുണ്ടെന്നും സൂചനയുണ്ട്.
Key words: Padmaja, Venugopal, Bjp, Congress, Electtion
COMMENTS