ന്യൂഡല്‍ഹി: അന്തരിച്ച സമുന്നത കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്റെ മകള്‍ പദ്മജാ വേണുഗോപാല്‍ കോണ്‍ഗ്രസിനെയടക്കം ഞെ...
ന്യൂഡല്‍ഹി: അന്തരിച്ച സമുന്നത കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്റെ മകള്‍ പദ്മജാ വേണുഗോപാല്‍ കോണ്‍ഗ്രസിനെയടക്കം ഞെട്ടിച്ച് ബിജെപിയിലേക്ക്. ഇന്ന് അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് സൂചന.
ഇന്നലെ മുതല്‍ പദ്മജയുടെ ബിജെപി കൂറുമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പദ്മജ നേരിട്ട് അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തതോടെ പദ്മജയുടെ കൂറുമാറ്റം ചര്‍ച്ചയാകുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നുണ്ടായ അവഗണനയാണ് ചുവടുമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പദ്മജ. 2004 ല്‍ മുകുന്ദപുരം ലോക്‌സഭാമണ്ഡലത്തില്‍നിന്നും പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Key Words: Padmaja Venugopal, BJP, Congress
 

 
							     
							     
							     
							    
 
 
 
 
 
COMMENTS