തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പദ്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നതില്‍ പ്രതികരിച്ച് സഹ...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പദ്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നതില്‍ പ്രതികരിച്ച് സഹോദരന്‍ കെ മുരളീധരന്‍ എം.പി. പദ്മ ബി.ജെ.പി പ്രവേശം ദൗര്‍ഭാഗ്യകരമെന്നാണ് കെ മുരളീധരന്റെ പ്രതികരണം.
പദ്മജയ്ക്ക് കോണ്‍ഗ്രസ് കൊടുത്തത് മുന്തിയ പരിഗണനയെന്നും പദ്മജയ്ക്ക് പാര്‍ട്ടി നല്കിയത് ഉറച്ച വിജയ സാധ്യതയുള്ള സീറ്റുകളായിരുന്നെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. പദ്മജയെ വളര്‍ത്തി വലുതാക്കിയെടുത്തത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പദ്മജ ചേര്‍ന്നത് കൊണ്ട് ബി ജെ പിക്ക് കാല്‍ കാശിനുള്ള ഗുണമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്മജയുടെ നീക്കം ചതിയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.
Key words: K Muraleedharan, Padmaja, K Karunakaran, BJP, Congress
COMMENTS