96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങിയത് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ ഹൈമര്‍ എന്ന ചിത്രം. ഏഴു പുരസ്‌കാരങ്ങളാണ് അ...
96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങിയത് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ ഹൈമര്‍ എന്ന ചിത്രം. ഏഴു പുരസ്‌കാരങ്ങളാണ് അവാര്‍ഡ് പ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ തന്നെ ചിത്രം വാരിക്കൂട്ടിയത്. മികച്ച സംവിധായകന്‍, നടന്‍, ചിത്രം, സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റര്‍, ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ ഹൈമര്‍ വാരിക്കൂട്ടിയത്.
മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍ നോളനെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച നടന്റെ ഓസ്‌കര്‍ പുരസ്‌കാരം കിലിയന്‍ മര്‍ഫിക്ക് ലഭിച്ചു. ഓപ്പണ്‍ഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം റോബര്‍ട്ട് ഡൗണി ജൂനിയറിന് ലഭിച്ചു. മികച്ച ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരം ഓപ്പണ്‍ഹൈമറിനാണ് ലഭിച്ചത്.
മികച്ച എഡിറ്ററിനുള്ളള പുരസ്‌കാരം ജെന്നിഫര്‍ ലേം(ഓപ്പണ്‍ഹൈമര്‍), മികച്ച ഛായാഗ്രഹണം ഹോയ്ട് വാന്‍ ഹെയ്‌ടേമ (ഒപ്പന്‍ ഹൈമര്‍) എന്നിവരും നേടി.
13 നോമിനേഷനുകളുമായാണ് ഓസ്‌കറില്‍ ഓപ്പണ്‍ഹൈമര്‍ എത്തിയത്. റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ കരിയറിലെ ആദ്യ ഓസ്‌കാര്‍ നേട്ടമാണ്. ഇതിനകം 7 ബാഫ്റ്റയും 5 ഗോള്‍ഡണ്‍ ഗ്ലോബും വാരിക്കൂട്ടിയ ഓപന്‍ഹെയ്മ്മറില്‍ തന്നെയാണ് ഓസ്‌കാറിലും താരമായിരിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവ് ജെ റോബര്‍ട്ട് ഓപന്‍ഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രമാണ് ഓപ്പണ്‍ഹൈമര്‍.
Key words: Oppenheimer, Movie, Oscar
COMMENTS