NDA started its election campaign with a road show that rocked the capital city. On the day candidate Rajeev Chandrasekhar arrived in Trivandrum
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ പിടിച്ചുകുലുക്കിയ റോഡ് ഷോയോടുകൂടി എന്‍ ഡി എ തിരഞ്ഞെടുപ്പു പ്രചരണത്തിനു തുടക്കംകുറിച്ചു. സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രചരണത്തിനായി തിരുവനന്തപുരത്ത് എത്തിയ ദിവസം തന്നെ ആവേശം കൊടുമുടിയിലെത്തിച്ചുകൊണ്ട് ബി ജെ പി കളം നിറയുകയാണ്.
കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ വരവോടെ തലസ്ഥാനത്തെ പോരാട്ടം കടുക്കുകയാണ്. സിറ്റിംഗ് എം പി ശശി തരൂരും മുന്‍ എംപി കൂടിയായ പന്ന്യന്‍ രവീന്ദ്രനും പിന്നാലെ ചന്ദ്രശേഖറും എത്തിയതോടെ തലസ്ഥാനത്തെ പോരാട്ടം പൊടിപാറാന്‍ തുടങ്ങുകയാണ്.
ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രിയെ കാത്ത് വി വി രാജേഷിന്റെ നേതൃത്വത്തില്‍ നേതാക്കളും വന്‍ ജനാവലിയും കാത്തുനിന്നിരുന്നു. വിമാനത്താവളത്തിലെ വന്‍ സ്വീകരണത്തിനു ശേഷം തുറന്ന വാഹനത്തിലാണ് സ്ഥാനാര്‍ത്ഥി നഗരത്തില്‍ റോഡ് ഷോയ്ക്ക് എത്തിയത്.
പാതയുടെ ഇരുവശങ്ങളിലും ബി ജെ പിയുടെ പതാകയേന്തി ആയിരങ്ങളാണ് സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നത്. വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയും ഹാരങ്ങള്‍ ചാര്‍ത്തിയും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വികസനമുന്നേറ്റം കേരളത്തിലും ഉണ്ടാവണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യം തെളിയിക്കുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കാണാനെത്തിയവരെ അഭിവാദ്യം ചെയ്തും ഹസ്തദാനം നല്‍കിയും സ്ഥാനാര്‍ത്ഥിയും സന്തോഷം പ്രകടിപ്പിച്ചു. നഗരത്തില്‍ ബൈക്ക് റാലിയും ബിജെപി സംഘടിപ്പിച്ചു.
Summary: NDA started its election campaign with a road show that rocked the capital city. On the day candidate Rajeev Chandrasekhar arrived in Thiruvananthapuram for campaigning, the BJP camp is filled with excitement.
COMMENTS