ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ തന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ തന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കാനല്ലെന്നും മറിച്ച് വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനാണെന്നും മോദി.
കേന്ദ്ര ഏജന്‍സി പ്രതിപക്ഷ സഖ്യമായ ഇന്ത്യാസഖ്യത്തിലെ നേതാക്കളെ ലക്ഷ്യമിടുന്നതില്‍ പരിഹസിച്ച മോദി പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും അഴിമതിക്കെതിരെ താന്‍ നടപടിയെടുക്കുന്നതിനാലാണ് ചിലര്‍ വലയുന്നതെന്നും വ്യക്തമാക്കി.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, അഴിമതിക്കെതിരായി പോരാടിയെന്നും പാവപ്പെട്ടവരുടെ പണം ഒരു ഇടനിലക്കാരനും തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കിയെന്നും മോദി റാലിയില്‍ പറഞ്ഞു. അഴിമതിക്കെതിരെയാണ് ഞാന്‍ പോരാടുന്നത്, അതുകൊണ്ടാണ് അഴിമതിക്കാര്‍ ഇന്ന് ജയിലുകളില്‍ കഴിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അഴിമതിക്കെതിരെ പോരാടുന്ന എന്‍ഡിഎയും അഴിമതിക്കാരെ രക്ഷിക്കാന്‍ പോരാടുന്ന മറ്റൊരു ഗ്രൂപ്പും തമ്മിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Key words: NDA, Corruption, Opposition, Narendra Modi
COMMENTS