കോഴിക്കോട്: ഏറെ കാത്തിരിപ്പിനു ശേഷം ഇന്നാണ് രാജ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 19 നാണ് ത...
കോഴിക്കോട്: ഏറെ കാത്തിരിപ്പിനു ശേഷം ഇന്നാണ് രാജ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 19 നാണ് തിരഞ്ഞെടുപ്പുകള്‍ തുടങ്ങുക. കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി.
വെള്ളിയാഴ്ച ദിവസത്തെ പോളിംഗ് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി. വോട്ടര്‍മാര്‍ക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാരായ വിശ്വാസികള്‍ക്കും ഇത് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ്. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.
COMMENTS