ന്യൂഡല്‍ഹി: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഘട്ടത്തില്‍ റഷ്യയ്‌ക്കൊപ്പം നിലകൊള്ള...
ന്യൂഡല്‍ഹി: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഘട്ടത്തില്‍ റഷ്യയ്‌ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോദി ഐക്യദാര്‍ഢ്യം അറിയിച്ചത്. വെള്ളിയാഴ്ച മോസ്‌കോയിലെ ഒരു കോണ്‍സര്‍ട്ട് ഹാളിലുണ്ടായ ഭീകരാക്രമണത്തില്‍ 60ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
'മോസ്‌കോയിലെ ഹീനമായ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ഇരകളുടെ കുടുംബത്തോടൊപ്പമുണ്ട്. ദുഃഖത്തിന്റെ ഈ വേളയില്‍ റഷ്യന്‍ ഫെഡറേഷനിലെ സര്‍ക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു.' ഒരു എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഹാളിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 60 ലധികം പേര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതൊടൊപ്പം വേദിക്ക് തീയിടുകയും ചെയ്തു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
COMMENTS