ന്യൂഡല്‍ഹി: ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലാണ് മത്സരിക്കുക....
ന്യൂഡല്‍ഹി: ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലാണ് മത്സരിക്കുക. ആഭ്യന്തര മന്ത്രി അമിത്ഷാ ഗാന്ധിനഗറില്‍ നിന്നാണ് പോരാടുക.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 370 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തിലേക്ക് പ്രവര്‍ത്തിക്കുന്നതിനാല്‍ വന്‍ നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയില്‍, തിരഞ്ഞെടുപ്പ് തീയതികള്‍ വിജ്ഞാപനം ചെയ്യുന്നതിനുമുമ്പ് ബിജെപി 195 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
34 മന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും പട്ടികയിലുണ്ട്, അതില്‍ 28 സ്ത്രീകളും 50 വയസ്സിന് താഴെയുള്ള 47 നേതാക്കളും ഒബിസി വിഭാഗത്തില്‍ നിന്നുള്ള 57 അംഗങ്ങളും ഉള്‍പ്പെടുന്നു. 195 പേരില്‍ 51 പേര്‍ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നും 20 പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും അഞ്ച് പേര്‍ ഡല്‍ഹിയില്‍ നിന്നുമാണ് താമര വിരിയിക്കാന്‍ പോരാടുക. ഡല്‍ഹിയില്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍, മനോജ് തിവാരി, സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു.
ദിബ്രുഗഡ് - സര്‍ബാനന്ദ സോനോവാള്‍, നോര്‍ത്ത് ഗോവ - ശ്രീപദ് നായിക്, പോര്‍ബന്തര്‍ - മന്‍സൂഖ് മാണ്ഡവ്യ അരുണാചല്‍ പ്രദേശ് വെസ്റ്റ്- കിരണ്‍ റിജിജു എന്നിവരും പട്ടികയില്‍ ഇടംപിടിച്ച പ്രമുഖരാണ്.
Key words: BJP Candidate List, BJP, Amith Shah, Narendra Modi
COMMENTS