ന്യൂഡല്‍ഹി: വ്യാജ രേഖകള്‍ വഴി രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് ടെലികോം മന്ത്രാലയം. രേഖകള്‍ കൃത്യമല്ലാത്ത കാര്‍ഡുകളെ...
ന്യൂഡല്‍ഹി: വ്യാജ രേഖകള്‍ വഴി രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് ടെലികോം മന്ത്രാലയം. രേഖകള്‍ കൃത്യമല്ലാത്ത കാര്‍ഡുകളെല്ലാം റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച് വ്യാപകമായി സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി.
ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ക്കാണ് ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കിയത്. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നല്‍കാനും രേഖകള്‍ അടിയന്തിരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷന്‍ വിച്ഛേദിക്കാനുമാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം.
Key words: SIM Card, Ministry of Telecom
COMMENTS