Chairman Arun Dhumal clarified that mega auction will be held in IPL ahead of 2025 season. Teams will be allowed to retain three or four players
മുംബയ് : 2025 ലെ സീസണു മുന്നോടിയായി ഐപിഎലില്‍ മെഗാ ലേലം നടത്തുമെന്ന് ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.
മൂന്നോ നാലോ താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുവാദം നല്കും. ടൂര്‍ണമെന്റ് കൂടുതല്‍ ആവേശകരമാക്കുകയാണ് ലക്ഷ്യമെന്നും ധുമാല്‍ പറയുന്നു.
ജൂണ്‍ ഏഴിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. അതിനാല്‍ ഇക്കൊല്ലത്തെ ഐപിഎല്‍ മേയ് 25നോ 26നോ അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
ടൂര്‍ണമെന്റിന്റെ ആദ്യ രണ്ടാഴ്ചത്തെ മത്സരക്രമമാണ് പുറത്തുവന്നിട്ടുള്ളത്. ഐപിഎലിന്റെ ഉദ്ഘാടന മത്സരം ഈ മാസം 22ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്. ആദ്യ ഘട്ട മത്സരങ്ങള്‍ ഏപ്രില്‍ ഏഴിന് അവസാനിക്കും.
Summary: Chairman Arun Dhumal clarified that mega auction will be held in IPL ahead of 2025 season. Teams will be allowed to retain three or four players. Dhumal says the aim is to make the tournament more exciting.
COMMENTS