ജനപ്രിയ ഹാച്ച്ബാക്കുകളായ വാഗണ്‍ ആര്‍, ബലേനോ എന്നീ മോഡലുകള്‍ തിരിച്ചുവിളിക്കാന്‍ മാരുതി സുസുക്കി. 2019 ജൂലൈ 30 മുതല്‍ 2019 നവംബര്‍ 01 വരെ നിര...
ജനപ്രിയ ഹാച്ച്ബാക്കുകളായ വാഗണ്‍ ആര്‍, ബലേനോ എന്നീ മോഡലുകള്‍ തിരിച്ചുവിളിക്കാന്‍ മാരുതി സുസുക്കി. 2019 ജൂലൈ 30 മുതല്‍ 2019 നവംബര്‍ 01 വരെ നിര്‍മിച്ച 11851 ബലേനോയും 4190 വാഗണ്‍ആറുമാണ് ഈ പട്ടികയിലുള്ളത്.
ഫ്യൂവല്‍ പമ്പ് മോട്ടോറുമായി ബന്ധപ്പെട്ട പ്രശ്നമാണ് പരിശോധിക്കാനാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. ഈ പ്രശ്നം മൂലം ചിലപ്പോള്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആകാതിരിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
സൗജന്യമായി വാഹനം പരിശോധിച്ച് തകരാറ് പരിഹരിക്കുന്നതിന് കാറുടമകളെ മാരുതി നേരിട്ട് ബന്ധപ്പെടും. മേല്‍പറഞ്ഞ കാലയളവില്‍ നിര്‍മിക്കപ്പെട്ട വാഹനമാണോ എന്നറിയുന്നതിനായി വാഹനത്തിന്റെ ചേസിസ് നമ്പര്‍ മാരുതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സര്‍വീസ് ക്യാംപെയിന്‍ എന്ന ഭാഗത്തു നല്‍കണം. അപ്പോള്‍ തന്നെ നിര്‍മിക്കപ്പെട്ട വര്‍ഷം കണ്ടെത്താനാകും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള മാരുതിയുടെ വാഹനങ്ങളാണ് വാഗണ്‍ ആറും ബലേനോയും.
Key words: Maruti Suzuki, Wagon R , Baleno
COMMENTS