ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മലിന്റെ കളക്ഷന്‍ ഇതിനോടകം 176 കോടിയില്‍ എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് 21ാം ദിവസത്തിലാണ് മഞ്ഞുമ്മല്‍ ബോയ്...
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മലിന്റെ കളക്ഷന്‍ ഇതിനോടകം 176 കോടിയില്‍ എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് 21ാം ദിവസത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ചിത്രം സൂപ്പര്‍ഹിറ്റായതാണ് വമ്പന്‍ കളക്ഷന്‍ നേടാന്‍ കാരണമായത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018നേയും മറികടന്നാണ് ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായത്.
175.50 കോടിയായിരുന്നു 2018ന്റെ ആഗോള കളക്ഷന്‍. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്.
ചിത്രം ഫെബ്രുവരി 22നാണ് റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്നു മാത്രം 50 കോടി കലക്ഷന്‍ ചിത്രം നേടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും 40 കോടിയാണ് സിനിമ വാരിയത്. തകര്‍ണാടകയില്‍ നിന്നും ചിത്രം എട്ട് കോടി കളക്ട് ചെയ്തു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Key words : Manjmmal Boys, Movie
COMMENTS