ഇംഫാല്‍: ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിന്‍വലിച്ച് പ്രവര്‍ത്തിദിനമാക്കിയ മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രതിഷേധം ശക്തമ...
ഇംഫാല്‍: ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിന്‍വലിച്ച് പ്രവര്‍ത്തിദിനമാക്കിയ മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മാര്‍ച്ച് 31 നാണ് ഈ വര്‍ഷത്തെ ഈസ്റ്റര്‍. മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റര്‍ ദിനം. കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണിത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
എന്നാല്‍ ഉത്തരവ് പിന്‍വലിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
Key words: Easter, Manipur, Working Day, Protest
COMMENTS