ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് 543 ലോക...
ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തില്‍ ഏപ്രില്‍ 26 ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, എസ്.എസ്. സന്ധു എന്നിവരാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 4 നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റ ചട്ടവും നിലവില്‍ വന്നു.
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
രാജ്യത്താകെ 97 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് എത്തുക. ഇതില്‍ 1.82 കോടി കന്നി വോട്ടര്‍മാരാണ്. 85 വയസ്സ് കഴിഞ്ഞ വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തിലെത്താതെ വോട്ട് ഫ്രം ഹോം സൗകര്യമുണ്ടാകും.
Key words: Lok Sabha Elections, Kerala
COMMENTS