ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന്റെ കാരണം ട്രെയിനുകളിലൊന്നിന്റെ ലോക്കോ പൈലറ്റുമാര്‍ ഫോണി...
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന്റെ കാരണം ട്രെയിനുകളിലൊന്നിന്റെ ലോക്കോ പൈലറ്റുമാര്‍ ഫോണില്‍ ക്രിക്കറ്റ് മത്സരം കണ്ടതാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തില്‍ ഈ രണ്ട് ലോക്കോ പൈലറ്റുമാരും മരിച്ചിരുന്നു.
2023 ഒക്ടോബര്‍ 29 ന് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. സംഭവ ദിവസം വൈകിട്ട് 7 മണിക്ക് രായഗഡ പാസഞ്ചര്‍ ട്രെയിന്‍, വിശാഖപട്ടണം പലാസ ട്രെയിനില്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഹൗറ-ചെന്നൈ പാതയില്‍ ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ 50 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ഇന്ത്യന്‍ റെയില്‍വേ പ്രവര്‍ത്തിക്കുന്ന പുതിയ സുരക്ഷാ നടപടികളെക്കുറിച്ച് സംസാരിക്കവെയാണ് അശ്വിനി വൈഷ്ണവ് ആന്ധ്രാ ട്രെയിന്‍ അപകടത്തെ കുറിച്ച് പരാമര്‍ശിച്ചത്. ലോക്കോ പൈലറ്റുമാരും അസിസ്റ്റന്റ് പൈലറ്റുമാരും ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനങ്ങളാണ് തങ്ങള്‍ ഇപ്പോള്‍ സ്ഥാപിക്കുന്നതെന്നും ട്രെയിന്‍ ഓടിക്കുന്നതിലാണ് പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS