ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ. കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി. എപ്രില്‍ 9 വരെ കവിതയെ ഇഡിയുടെ കസ്റ്റഡ...
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ. കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി. എപ്രില്‍ 9 വരെ കവിതയെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 14 ദിവസത്തെ കസ്റ്റഡി കൂടി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി തീരുമാനം. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരാനിരിക്കെയാണ് 2ആഴ്ചകൂടി ഇഡി സമയം നീട്ടി ചോദിച്ചത്. പത്തുദിവസമായി ഇഡി കസ്റ്റഡിയിലായിരുന്നു കവിത.
മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍കൂടിയായ കെ കവിത 100 കോടി രൂപ ആം ആദ്മി പാര്‍ട്ടിക്ക് കൈക്കൂലി നല്‍കിയതായി ആരോപിക്കപ്പെടുന്നുണ്ട്. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ ഇടപാടിലാണ് കവിതയും ഉള്‍പ്പെട്ടിരിക്കുന്നത്. മദ്യനയത്തില്‍ കവിതയുമായി ബന്ധമുള്ള വ്യവസായികള്‍ക്ക് അനൂകുലമായ നടപടികള്‍ക്കാണ് കോഴ നല്‍കിയതെന്നാണ് ഇഡി കണ്ടെത്തല്‍.
Key words: K Kavitha
COMMENTS