തിരുവനന്തപുരം: കൊടും ചൂടിന് പേരിനൊരു ആശ്വാസം വരുന്നു. സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വ...
തിരുവനന്തപുരം: കൊടും ചൂടിന് പേരിനൊരു ആശ്വാസം വരുന്നു. സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്.
അതേസമയം, കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും തീരത്ത് സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.
എന്നാല്‍ മഴയുടെ ആശ്വാസ വാര്‍ത്തയ്‌ക്കൊപ്പം ആറ് ജില്ലകളില്‍ ചൂട് കനക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇന്നും നാളെയും ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.
Key words: Rain, Kerala
COMMENTS