പിറവം: എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ സുകുമാര്‍, സു...
പിറവം: എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ സുകുമാര്‍, സുബ്രതോ, ഗൗര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്.
പിറവം പേപ്പതിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍പെട്ടവരെ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ അന്വേഷണത്തിന് മന്ത്രി ശിവന്‍ കുട്ടി ഉത്തരവിട്ടിട്ടുണ്ട്.
Key words: Piravam Land Slide, Accident
COMMENTS