Kozhikode NIT teacher stabbed
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി ക്യാമ്പസില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. ഇന്ന് ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. ജയചന്ദ്രനെ തമിഴ്‌നാട് സേലം സ്വദേശി വിനോദ് കുമാര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ജയചന്ദ്രന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
വിനോദ് കുമാറിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ജയചന്ദ്രനും വിനോദ് കുമാറും മദ്രാസ് ഐ.ഐ.ടിയില്‍ സഹപാഠികളായിരുന്നെന്നാണ് വിവരം. ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് പ്രതിയെ ചോദ്യംചെയ്തുവരികയാണ്.
Keywords: Kozhikode NIT, Stabbed, Today, Police
COMMENTS