Kerala in Supreme court against president of India
ന്യൂഡല്‍ഹി: രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി കേരള സര്‍ക്കാര്‍. നിയമസഭ പാസാക്കിയ ബില്ലുകള്‍ തീരുമാനമാക്കാതെ വൈകിപ്പിക്കുന്നതിനെതിരെയാണ് ഹര്‍ജി. കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ബില്ലുകള്‍ രാഷ്ട്രപതി അനന്തമായി വൈകിപ്പിക്കുന്നതും കാരണമില്ലാതെ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടിയും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാവുന്നതാണ്. എന്നാല്‍ ഇവിടെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും പുറത്താക്കുന്നതുള്‍പ്പടെയുള്ള സര്‍വകലാശാല ഭേദഗതിയും മില്‍മയുടെ ഭരണം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നതടക്കമുള്ള ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുന്നതുമാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്.
Keywords: Supreme court, President of India, Kerala, Bill
COMMENTS