ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനറെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടി. കസ്...
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനറെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടി. കസ്റ്റഡി കാലാവധി 7 ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റോസ് അവന്യൂ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസമാണ് അനുവദിച്ചത്. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് കേജ്രിവാളിനെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, കോടതിയില്‍ പ്രവേശിക്കുന്നതിനിടെ ഡല്‍ഹി എല്‍.ജി. വി.കെ. സക്സേനയുടെ സര്‍ക്കാരിനെ ജയിലില്‍ നിന്നും ഭരിക്കാന്‍ കഴിയില്ല എന്ന ബിജെപി പരാമര്‍ശങ്ങള്‍ക്കെതിരേ കേജ്രിവാള് പ്രതികരിച്ചു. തനിക്കെതിരായ അറസ്റ്റും നിയമനടപടികളും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളെല്ലാം കാണുന്നുണ്ടെന്നും അവര്‍ തന്നെ മറുപടി നല്‍കുമെന്നും കേജ്രിവാള് വ്യക്തമാക്കി.
Key words: Arvind Kejriwal, ED
COMMENTS