K.C Venugopal M.P about Sidharth death
തിരുവനന്തപുരം: വയനാട്ടില്‍ വെറ്റിനറി കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി കെ.സി വേണുഗോപാല്‍ എം.പി. സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളുടെ വേദന കണ്ടുനില്‍ക്കാനാവില്ലെന്ന് അവരെ കണ്ടശേഷം അദ്ദേഹം പ്രതികരിച്ചു.
സിദ്ധാര്‍ത്ഥന്റെ മരണം ആത്മഹത്യയായി കാണാനാകില്ലെന്നും റാഗിങ്, ആള്‍ക്കൂട്ട ആക്രമണം, കൊലപാതകം എന്നിവയാണ് ഇവിടെ നടന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയെ ഒരു ക്രിമിനല്‍ സംഘടനയാക്കി വളര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഈ മരണത്തിന് ഉത്തരവാദിയാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ അഴിമതിയും രാഷ്ട്രീയ ജീര്‍ണതയും സര്‍ക്കാരിന്റെ ചീത്തപ്പേരും മറച്ചുപിടിക്കാനായി മുഖ്യമന്ത്രി എസ്.എഫ്.ഐയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. കോളേജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാക്കുകയാണെന്നും കേരളത്തിലെ അമ്മമാര്‍ കുട്ടികളെ കോളേജില്‍ വിടാന്‍ പേടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.എഫ്.ഐയില്‍ ചേരാന്‍ കൂട്ടാക്കാത്ത കുട്ടികളോട് പ്രതികാര മനോഭാവത്തോടെയാണ് അവര്‍ പെരുമാറുന്നതെന്നും ഇതൊന്നും തടയാന്‍ കഴിയാത്ത കോളേജ് അധികാരികളും ഇവിടെ പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: K.C Venugopal M.P, Sidharth, Death, Wayanad, SFI, Pinarayi Vijayan
COMMENTS