മലപ്പുറം: കെ. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം എടുത്തത്. ഇതിന്റെ ക്ഷീണം മാറ്റാന്‍ നന്നായി വ...
മലപ്പുറം: കെ. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം എടുത്തത്. ഇതിന്റെ ക്ഷീണം മാറ്റാന്‍ നന്നായി വിയര്‍ക്കുന്ന കോണ്‍ഗ്രസിന് ഉന്തിന്റെ കൂടെ പിന്നൊരു തള്ളും എന്ന നിലയില്‍ ഇപ്പോഴൊരു പോസ്റ്റര്‍ തലപൊക്കിയിരിക്കുകയാണ്.
പദ്മജയെ സ്വാഗതം ചെയ്ത് ബിജെപി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സ്ഥാപിച്ച ഫ്‌ളക്‌സിന്റെ രൂപത്തിലാണ് കോണ്‍ഗ്രസിന്റെ പുതിയ തലവേദന എത്തിയിരിക്കുന്നത്. ഫ്‌ളക്‌സില്‍ പദ്മജയെ മാത്രമല്ല, അഛന്‍ കെ. കരുണാകരനെയും ബിജെപി അങ്ങെടുത്തു!. അങ്ങനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കെ. കരുണാകരനും പദ്മജ വേണുഗോപാലും അടങ്ങുന്ന ഫ്‌ളക്‌സിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. എങ്കിലും ഇതുവരെ ഇത് നീക്കം ചെയ്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
Key words : Karunakaran, BJP, Padmaja, Congress
COMMENTS