തൃശൂര്‍: തന്നെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്നും, തൃശ്ശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് എപ്പോഴും സ്വാഗതമെന്നും കഥകളി ആചാ...
തൃശൂര്‍: തന്നെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്നും, തൃശ്ശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയുടെ പ്രതികരണം.
സുരേഷ് ഗോപിയുടെ സന്ദര്‍ശനവുമായി ബന്ധപെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കലാമണ്ഡലം ഗോപി ഫേസ് ബുക്കിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
''സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണെന്നും, സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാം.'
Key words: Suresh Gopi, Kalamandalam Gopi
COMMENTS