കോഴിക്കോട്: കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് വനംമന്ത്...
കോഴിക്കോട്: കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് വനംമന്ത്രി. 48 മണിക്കൂറിനകം നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞ മന്ത്രി കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്നും വ്യക്തമാക്കി.
പ്രതിഷേധങ്ങളെ സര്‍ക്കാര്‍ തള്ളിക്കളയുന്നില്ലെന്നും മൃതദേഹങ്ങള്‍ വെച്ചുള്ള സമരങ്ങള്‍ സാധാരണ പ്രതിഷേധമായി കാണാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മൃതദേഹം വെച്ച് വിലപേശുന്നത് തുടരണമോ എന്നത് ആലോചിക്കേണ്ടത് പൊതുസമൂഹമാണെന്നും ജനനേതാക്കള്‍ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് പ്രശ്‌നം സങ്കീര്‍ണമാക്കാനല്ലെന്നും മന്ത്രി.
അതേസമയം, കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരീക്ഷണം ശക്തിപ്പെടുത്താന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വനംമന്ത്രി പറഞ്ഞു.
Key words: Kakkayam Wild Animal Attack, Kerala, Ak Saseendran
 

 
							     
							     
							     
							    
 
 
 
 
 
COMMENTS