പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയില്‍ കളക്ടര്‍ക്ക് പരാതി നല്‍കി സഹപ്രവര്‍ത്തകരായ വില്ലേജ് ഓഫീസര്‍മാര്...
പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയില്‍ കളക്ടര്‍ക്ക് പരാതി നല്‍കി സഹപ്രവര്‍ത്തകരായ വില്ലേജ് ഓഫീസര്‍മാര്‍. 12 വില്ലേജ് ഓഫീസര്‍മാര്‍ ഒപ്പിട്ട പരാതിയാണ് കളക്ടര്‍ക്ക് നല്‍കിയത്. ആത്മഹത്യയില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനോജിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട ജോലി ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ബാഹ്യ ഇടപെടലുകള്‍ കൂടി വരുന്നതായും വില്ലേജ് ഓഫീസര്‍മാരുടെ പരാതിയിലുണ്ട്. ഭരണകക്ഷിയിലെ നേതാക്കളില്‍ നിന്ന് മനോജിന് സമ്മര്‍ദ്ദമുണ്ടായിരുന്നതായി നേരത്തെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.
പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കളുമായി പ്രശ്‌നമുണ്ടായിരുന്നതായും ഇതില്‍ മനോജിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായും ബന്ധുക്കള്‍ അന്ന് തന്നെ പരാതിപ്പെട്ടിരുന്നു. മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോണ്‍ ചില ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് പോയതിലും കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു.
Key words: Village officer, Suicide, Complaint
COMMENTS