ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധിയെ നേരിടാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പാർട്ടി നേതൃത്വം നിയോഗിച്ചു. രാഹുലിനെതിരെ ഏറ്റവും ശക്തനായ ...
ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധിയെ നേരിടാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പാർട്ടി നേതൃത്വം നിയോഗിച്ചു.
രാഹുലിനെതിരെ ഏറ്റവും ശക്തനായ സ്ഥാനാർഥിയെ നിയോഗിക്കുമെന്ന് ബി ജെ പി നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
സുരേന്ദ്രൻ വന്നതോടെ വയനാട്ടിൽ മത്സരം കടക്കുമെങ്കിലും രാഹുലിന് വെല്ലുവിളി ഉയർത്താൻ സുരേന്ദ്രന് കഴിയുമോ എന്ന് കണ്ടറിയണം.
ഇക്കുറി മത്സരിക്കാൻ ഇല്ലെന്ന നിലപാടിൽ ആയിരുന്നു സുരേന്ദ്രൻ സുരേന്ദ്രൻ. പക്ഷേ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം അദ്ദേഹം അംഗീകരിക്കുകയായിരുന്നു.
ജി കൃഷ്ണകുമാർ ആണ് കൊല്ലത്തെ ബിജെപി സ്ഥാനാർത്ഥി. എറണാകുളത്ത് ഹൈബി ഈ ഡനെ നേരിടാൻ കെ എസ് രാധാകൃഷ്ണനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.
ആലത്തൂരിൽ ടി എൻ സരസുവാണ്ബിജെപി സ്ഥാനാർത്ഥി. ഇതോടെ കേരളത്തിൽ 20 സീറ്റിലും എൻ ഡി എ സ്ഥാനാർത്ഥികളായി.
COMMENTS