കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. തട്ട...
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
തട്ടിപ്പിന് വേണ്ടി സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നതിനാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ റസ്തം സുധാകരനെ രണ്ടാം പ്രതിയാക്കി തയ്യാറാക്കിയ ആദ്യ കുറ്റപത്രത്തില്‍ പറയുന്നത്. എറണാകുളം എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മോന്‍സണ്‍ വ്യാജ ഡോക്ടറാണന്നറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് സുധാകരനെതിരെയുള്ള ആരോപണം.
വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്. 420, 406, 120 ബി വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപ്പത്രം സമര്‍പ്പിച്ചത്. 25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ കെ സുധാകരന്‍ 10 ലക്ഷം കൈപ്പറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
2018 ലാണ് കേസിന് ആസ്പദമായ സംഭവം. 2018-ല്‍ സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ് മൊഴി നല്‍കിയിരുന്നത്. പണം വാങ്ങുന്നത് കണ്ടുവെന്ന് മോന്‍സന്റെ മുന്‍ ജീവനക്കാരന്‍ ജിന്‍സണും മൊഴി നല്‍കിയിരുന്നു. മോന്‍സണില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരന്‍ നേരത്തെ തള്ളിയിരുന്നു.
Key words: K. Sudhakaran, Charge sheet, Monson Mavunkal
COMMENTS