തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണി...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും. ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക എന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍ വ്യക്തമാക്കി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ജയ അരി കിലോക്ക് 29 രൂപയും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപയുമാകും പൊതുജനങ്ങള്‍ നല്‍കേണ്ടി വരിക. ഒരു റേഷന്‍ കാര്‍ഡിന് പ്രതിമാസം അഞ്ച് കിലോ എന്ന നിലയിലാകും കെ റൈസ് ലഭ്യമാകുക.
സപ്ലൈകോ സബ്‌സിഡിയായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കിയിരുന്ന അരിയുടെ ഭാഗമായാണ് കെ റൈസ് വിപണിയില്‍ എത്തിക്കുന്നത്. റേഷന്‍ കാര്‍ഡ് ഒന്നിന് മാസം തോറും അഞ്ച് കിലോ അരി വീതം നല്‍കും.
COMMENTS