കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്നു പ്രഖ്യാപിച്ച് രാംലീലയില്‍ പ്രതിപക്ഷ റാലി, തിരഞ്ഞെടുപ്പ് ഗോദയ്ക്കു ചൂടുപിടിക്കുന്നു

The joint rally held by opposition parties at Delhi's Ramlila Maidan reveals that they have not lost their strength and power at all


അഭിനന്ദ്

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് കരുത്തും ശക്തിയും ഒട്ടും ചോര്‍ന്നിട്ടില്ലെന്നു വെളിപ്പെടുത്തുന്നതായി ഡല്‍ഹി രാംലീല മൈതാനിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ റാലി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെയും ജയില്‍മോചിതരാക്കാനുള്ള പ്രതിജ്ഞാബദ്ധത യോഗം ഊന്നിപ്പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വഴി പ്രതിപക്ഷത്തെ തകര്‍ക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. രാജ്യത്തെ ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ച് റാലി ആശങ്ക പ്രകടിപ്പിച്ചു. മറിച്ച് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനല്ല, കുടുംബത്തെ രക്ഷിക്കുക, അഴിമതി മറയ്ക്കുക എന്നീ ലക്ഷ്യങ്ങളുള്ള റാലിയാണ് നടന്നെതന്ന് ബിജെപി തിരിച്ചടിച്ചു.

തിരഞ്ഞെടുപ്പിന് മുമ്പ് കളത്തില്‍ സമനില ഉറപ്പാക്കണമെന്നതുള്‍പ്പെടെ പ്രതിപക്ഷത്തിന്റെ അഞ്ച് ആവശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നില്‍ വയ്ക്കുകയും ചെയ്തു.

പ്രതിപക്ഷ പാര്‍ട്ടികളുടെ സാമ്പത്തിക കുറ്റം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചതും ഏറ്റവും പുതിയ ആദായനികുതി നോട്ടീസും പരാമര്‍ശിക്കാതെ പ്രിയങ്ക പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നിവയുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇലക്ടറല്‍ ബോണ്ട് സ്‌കീം വഴി ബിജെപി പണം തട്ടിയെടുക്കുന്നത് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു. 'ലോകതന്ത്ര ബചാവോ റാലി', ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഇന്ത്യ മുന്നണിയുടെ പ്രതിബദ്ധതയുടെ അടയാളമാണെന്ന് നേതാക്കള്‍ പറഞ്ഞു.

ബിജെപി വിജയിക്കുകയും ഭരണഘടന മാറ്റിയെഴുതുകയും ചെയ്താല്‍ രാജ്യം കത്തിയെരിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 'നിങ്ങള്‍ക്ക് ജനാധിപത്യമാണോ സ്വേച്ഛാധിപത്യമാണോ വേണ്ടതെന്ന് തീരുമാനിക്കൂ... ഏകാധിപത്യത്തെ പിന്തുണയ്ക്കുന്നവരെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ഊര്‍ജ്ജ പ്രവാഹമാണ് മുന്നണിയെന്നും നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും റിപ്പബ്ലിക്കും സംരക്ഷിക്കപ്പെടാന്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തേണ്ടതുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

അരവിന്ദ് കെജ്രിവാള്‍ ഒരു മനുഷ്യനല്ല, പ്രത്യയശാസ്ത്രമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മാന്‍ പറഞ്ഞു.'അരവിന്ദ് കെജ്രിവാളിനെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാം, പക്ഷേ നിങ്ങള്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ എങ്ങനെ അറസ്റ്റ് ചെയ്യും? ഇന്ത്യയില്‍ ജനിക്കുന്ന ലക്ഷക്കണക്കിന് കെജ്രിവാളുകളെ നിങ്ങള്‍ ഏത് ജയിലിലേക്ക് അയയ്ക്കും?' രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പ നടന്ന മുഖ്യമന്ത്രിയുടെ അറസ്റ്റില്‍ ഗൂഢാലോചനയുണ്ട്. കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളും ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറനും റാലിയില്‍ പങ്കെടുത്തു.

ഇന്ത്യ മുന്നണിയില്‍ നിന്നു തൃണമൂല്‍ അദ്ധ്യക്ഷ മമതാ ബാനര്‍ജി വിട്ടുനില്‍ക്കുകയാണെങ്കിലും പാര്‍ട്ടി എംപി ഡെറക് ഒബ്രിയന്‍ റാലിയില്‍ സംബന്ധിച്ചു. ൃണമൂല്‍ 'ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരുന്നു, ഇപ്പോഴുണ്ട്, ഉണ്ടായിരിക്കും' എന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്നത് ബിജെപിയും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍ ബിജെപി പ്രചാരണത്തിനു തുടക്കം കുറിച്ച ദിവസം കൂടിയാണ് ഇന്ന്. നാനൂറ് സീറ്റില്‍ വിജയിക്കുമെന്നു വീമ്പിളക്കുന്ന ബിജെപി എന്തിനാണ് എഎപി നേതാവിനെ ഭയപ്പെടുന്നതെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചോദിച്ചു.

'നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ ജയിലിലേക്ക് അയച്ചു. ഇന്ത്യക്കാര്‍ മാത്രമല്ല ലോകം മുഴുവന്‍ ഇതിനെ വിമര്‍ശിക്കുന്നു,' ഐക്യരാഷ്ട്രസഭ, അമേരിക്ക, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്ന് വിഷയത്തില്‍ വന്ന അഭിപ്രായങ്ങള്‍ വ്യക്തമായി പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.

Summary: The joint rally held by opposition parties at Delhi's Ramlila Maidan reveals that they have not lost their strength and power at all. The leaders alleged that the BJP is destroying the opposition through central investigation agencies. The rally expressed concern over the health of democracy in the country. The BJP retorted that the rally was held not to protect democracy, but to save the family and hide corruption.







COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്നു പ്രഖ്യാപിച്ച് രാംലീലയില്‍ പ്രതിപക്ഷ റാലി, തിരഞ്ഞെടുപ്പ് ഗോദയ്ക്കു ചൂടുപിടിക്കുന്നു
കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്നു പ്രഖ്യാപിച്ച് രാംലീലയില്‍ പ്രതിപക്ഷ റാലി, തിരഞ്ഞെടുപ്പ് ഗോദയ്ക്കു ചൂടുപിടിക്കുന്നു
The joint rally held by opposition parties at Delhi's Ramlila Maidan reveals that they have not lost their strength and power at all
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFxFtspXIQeNBtLqlyek92TAMzd5NmP9n-9-fi6DRuOqoO3RxlkNSYuC5TPcSYatIKLeBgKtHRPi5tweQLon1dOGClU_uZoOLhilfBtN03zXoveALsxaCjENTn8WoZkFqF2TnbgBnJ07fUphxf0bPv5VdGovoGkl_-2Rt29KZdOuJOlpwoi9hfaUP1PPk/s320/1000109783.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFxFtspXIQeNBtLqlyek92TAMzd5NmP9n-9-fi6DRuOqoO3RxlkNSYuC5TPcSYatIKLeBgKtHRPi5tweQLon1dOGClU_uZoOLhilfBtN03zXoveALsxaCjENTn8WoZkFqF2TnbgBnJ07fUphxf0bPv5VdGovoGkl_-2Rt29KZdOuJOlpwoi9hfaUP1PPk/s72-c/1000109783.jpg
www.vyganews.com
https://www.vyganews.com/2024/03/joint-rally-held-by-opposition-parties.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/03/joint-rally-held-by-opposition-parties.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy