ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ രാഷ്ട്രീയ ശക്തി ഉപയോഗിച്ച് ജയിലിൽ അടച്ചു എന്ന് ആരോപിച്ച് ഇന്ത്യ മുന്നണി 31ന് ഡൽഹിയിൽ മഹാ റാലി ന...
ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ രാഷ്ട്രീയ ശക്തി ഉപയോഗിച്ച് ജയിലിൽ അടച്ചു എന്ന് ആരോപിച്ച് ഇന്ത്യ മുന്നണി 31ന് ഡൽഹിയിൽ മഹാ റാലി നടത്തുന്നു.
രാവിലെ 10 മണിക്ക് റാം ലീല മൈതാനിയിലാണ് റാലി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കൾ സംബന്ധിക്കുമെന്ന് ഡൽഹി മന്ത്രിയായ ഗോപാൽ റായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെജ്രിമാളിനെ അറസ്റ്റ് ചെയ്തതിനല്ല മറിച്ച് ജനാധിപത്യം തുറങ്കിലടക്കപ്പെട്ടതിനെതിരെയാണ് റാലിയെന്ന് ഗോപാലറായി പറഞ്ഞു.
അധികാരം ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ എല്ലാം ജയിലിൽ അടയ്ക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് ജനാധിപത്യം അപകടത്തിലായി കഴിഞ്ഞു എന്ന് ഡൽഹി മന്ത്രിലേഖകരോട് പറഞ്ഞു. ഇന്ത്യ മുന്നണിയിലെ നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.
COMMENTS