Human rights commission take case against Sathyabhama
തൃശൂര്‍: അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. തൃശൂര്‍ ജില്ലാ മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഒരു യൂട്യൂബ് ചാനലില്‍ കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം ചെയ്യരുതെന്ന് സത്യഭാമ പറഞ്ഞതിനെതിരെയാണ് കേസ്. ആര്‍.എല്‍.വി രാമകൃഷ്ണനെ ഉദ്ദേശിച്ചാണ് അവര്‍ പറഞ്ഞതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.
Keywords: Human rights commission, case, Kalamandalam Sathyabhama
COMMENTS