പത്തനംതിട്ട: പത്തനംതിട്ടയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാറക്കല്ല് വീടിനുമുകളിലേക്ക് വീണ് ആങ്ങമൂഴി സ്വദേശിനി ...
പത്തനംതിട്ട: പത്തനംതിട്ടയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാറക്കല്ല് വീടിനുമുകളിലേക്ക് വീണ് ആങ്ങമൂഴി സ്വദേശിനി പത്മകുമാരിയാണ് മരിച്ചത്.
വീടിന്റെ മുകളിലേക്ക് പാറക്കല്ല് വന്ന് വീഴുകയായിരുന്നു. ഇതോടെ വീട് തകരുകയും പത്മകുമാരി അപകടത്തില്‍പ്പെടുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താപനില ഉയരുന്നതിനാല്‍ പത്തനംതിട്ടയില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ജില്ലയില്‍ കനത്ത മഴ പെയ്തത്. പത്തനംതിട്ടയ്ക്ക് പുറമെ പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
Key words: Heavy rain, Pathanamthitta
COMMENTS