On the threshold of the Lok Sabha elections, Brijendra Singh, a BJP MP from Hisar in Haryana, has joined the Congress
ന്യൂ ഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ ഹരിയാനയില്‍ ഹിസാറില്‍ നിന്നുള്ള പാര്‍ട്ടി എംപി ബ്രിജേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാഷ്ട്രീയ കാരണങ്ങളാല്‍ ബിജെപി വിടാന്‍ നിര്‍ബന്ധിതനായി എന്ന് എക്സിലൂടെ പറഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയിലെത്തി ബ്രിജേന്ദ്ര സിംഗ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയായിരുന്നു. മുകുള്‍ വാസ്നിക്, അജയ് മാക്കന്, ദീപക് ബാബരിയ എന്നിവരും ഖാര്‍ഗെയുടെ വസതിയില്‍ സന്നിഹിതരായിരുന്നു.
'നിര്‍ബന്ധിത രാഷ്ട്രീയ കാരണങ്ങളാല്‍' ഞാന്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. ഹിസാറിലെ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിക്കാന്‍ അവസരം തന്ന പാര്‍ട്ടിക്കും ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദിയെന്നും ബ്രിജേന്ദ്ര സിംഗ് എക്സില്‍ കുറിച്ചു.
ഹര്യാനയിലെ പ്രമുഖ കര്‍ഷക നേതാവ് ചോട്ടു റാമിന്റെ കൊച്ചുമകനാണ് ബ്രിജേന്ദ്ര സിംഗ്. അദ്ദേഹത്തിന്റെ പിതാവ് ബീരേന്ദര്‍ കേന്ദ്രമന്ത്രിയായിരുന്നു. അമ്മ പ്രേംലത സിംഗ് ഉച്ചനയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു.
COMMENTS