Government announces CBI probe into Sidharthan's death
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന കുടുംബത്തിന്റെ വാദത്തെത്തുടര്‍ന്നാണ് തീരുമാനം. സിദ്ധാര്‍ത്ഥന്‍ മരിച്ചതല്ല, കൊന്നതാണെന്ന് കുടുംബം ഉറപ്പിച്ചു പറയുകയായിരുന്നു.
സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഉപവാസ സമരം അവസാനിപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു എന്നിവരുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന ഉപവാസസമരം അവസാനിപ്പിച്ചു.
Keywords: Government, Sidharthan's death, CBI, Family
COMMENTS