കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് സ്വര്‍ണ വില കുതിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന...
കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് സ്വര്‍ണ വില കുതിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് പവന് 400 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,600 രൂപയാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ 2520 രൂപയാണ് പവന് വര്‍ധിച്ചത്. ഒരു ഗ്രാമിന് 6,075 രൂപയാണ്. 50 രൂപയാണ് ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാന്‍ കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവര്‍ധനവിന് മറ്റൊരു പ്രധാനകാരണം. നിലവില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് സ്വര്‍ണവില വര്‍ദ്ധനവുണ്ടാക്കുന്നത്.
Key words: Gold Rate, Hike, Kerala, Business


COMMENTS