കൊച്ചി: ഇന്ന് പവന് 800 രൂപ ഉയര്‍ന്നതോടെ സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡിലെത്തി. സ്വര്‍ണവില 49,000 കടന്ന് കുതിക്കുകയാണ്. ചരിത്രത്തി...
കൊച്ചി: ഇന്ന് പവന് 800 രൂപ ഉയര്‍ന്നതോടെ സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡിലെത്തി. സ്വര്‍ണവില 49,000 കടന്ന് കുതിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില 49000 കടക്കുന്നത്. ഇന്ന് പവന് 49,440 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വര്‍ണത്തിന് 6,180 രൂപ നല്‍കണം.
വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണവില ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ്. ഇന്നലെ സ്വര്‍ണവിലയ്ക്ക് മാറ്റമില്ലായിരുന്നു. ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയുമായിരുന്നു. എന്നാല്‍, കേരളത്തില്‍ ഇത് വരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇന്നലെയും സ്വര്‍ണവില.
പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനവും അതോടൊപ്പം നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണത്തില്‍ താല്‍പര്യം കാട്ടുന്നതും വിലവര്‍ധനയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നു.
Key words: Gold, Kerala, Business
COMMENTS