ന്യൂ ഡല്‍ഹി: ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് ബി ആര്‍ എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ ...
ന്യൂ ഡല്‍ഹി: ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് ബി ആര്‍ എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത അറസ്റ്റില്‍.
ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പുകള്‍ ഇന്നു റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനു പിന്നാലെ കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതേ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ എ എ പി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹി സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Key words: K Kavitha, Arrest, Telangana Chief Minister, K Chandrasekhara Rao


COMMENTS