അഹമ്മദാബാദ് : ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ഇസ്ലാമികരായ വിദേശ വിദ്യാര്‍ത്ഥികളെ നമസ്‌കാരത്തിനിടെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികളെ അഹ...
അഹമ്മദാബാദ് : ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ഇസ്ലാമികരായ വിദേശ വിദ്യാര്‍ത്ഥികളെ നമസ്‌കാരത്തിനിടെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികളെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹോസ്റ്റലില്‍ മുറിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് റമദാന്‍ നാളിലെ പ്രത്യേക പ്രാര്‍ത്ഥനയിലേര്‍പ്പെട്ട വിദേശ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം ആക്രമിച്ചത്.
സംഭവത്തില്‍ പ്രതികളില്‍ ഹിതേഷ് മേവാഡ, ഭരത് പട്ടേല്‍ എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 20-25 പേരടങ്ങുന്ന സംഘത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സോണ്‍ 7 ഡിസിപി തരുണ്‍ ദുഗ്ഗല്‍ പറഞ്ഞു. കൂടാതെ പ്രതികളെ പിടികൂടാന്‍ ഒമ്പത് ടീമുകളെയും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസും സര്‍ക്കാരും സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നീര്‍ജ അരുണ്‍ ഗുപ്ത പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി അറസ്റ്റിലായവരെ ഗുജറാത്ത് യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനിലേക്ക് കൈമാറും.
ശനിയാഴ്ച, അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ നമസ്‌കരിക്കുന്നതിനിടെ ഒരു കൂട്ടം വിദേശ വിദ്യാര്‍ത്ഥികളെ അജ്ഞാതരായ 20-25 പേര്‍ ആക്രമിക്കുകയും കല്ലെറിയുകയും ഹോസ്റ്റല്‍ മുറി നശിപ്പിക്കുകയും മൊബൈലും ലാപ്‌ടോപ്പും വിദ്യാര്‍ത്ഥികളുടെ ബൈക്കും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
Key words: Foreign Students, Muslim, Attack, Gujarat University, Hostel, Arrest
COMMENTS