Farmers mahapanchayat at Ramleela ground today
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടന്നുവരുന്ന കര്‍ഷക സമരം വേറൊരു തലത്തിലേക്ക്. കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്നു രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് മഹാപഞ്ചായത്ത് നടക്കുന്നത്.
അതേസമയം മഹാപഞ്ചായത്തില്‍ 5000 പേര്‍ മാത്രമേ പങ്കെടുക്കാവൂയെന്ന് പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പഞ്ചാബില്‍ നിന്നും ബസുകളിലും ട്രെയിനുകളിലും ഹരിയാനയില്‍ നിന്നു കാല്‍നടയായും ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ട്.
സംയുക്ത കിസാന്‍ മോര്‍ച്ചയാണ് മഹാപഞ്ചായത്ത് സംഘടിപ്പിരിക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം.
Keywords: Farmers, Ramleela ground, Mahapanchayat
COMMENTS