കൊച്ചി: ബ്യൂട്ടി പാലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി. വിഷയത്തി...
കൊച്ചി: ബ്യൂട്ടി പാലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ സമഗ്രമായ മറുപടി സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.
നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം വന്നത്. കേസില്‍ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു. അതീവ ഗുരുതരമായ സംഭവമാണ് നടന്നിട്ടുള്ളതെന്ന് കോടതി പറഞ്ഞു.
വ്യാജ കേസില്‍ പിടിയിലായ ഷീല 72 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. ചെയ്യാത്ത കുറ്റത്തിന് നിരപരാധിയായ ഒരു സ്ത്രീ 72 ദിവസം ജയിലില്‍ കിടന്ന സംഭവം സംസ്ഥാനത്തെയൊട്ടാകെ ഞെട്ടിച്ചിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ വ്യാജ ലഹരി കേസിലെ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
ഷീല സണ്ണിയെ കുടുക്കിയ വ്യാജ ലഹരിക്കേസിന്റെ പിന്നിലുള്ളയാളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഷീലയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണ ദാസാണ് എക്സൈസിന് വ്യാജ വിവരം നല്കി ഷീല സണ്ണിയെ കുടുക്കാന്‍ ശ്രമിച്ചത്.
Key words: Sheela Sunny, Hoghcourt, Kerala Government
COMMENTS